വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍മാണം വളാഞ്ചേരിയില്‍ ലബോറട്ടറി ലബോറട്ടറി ഉടമ സുനില്‍ സാദത്തിനെ അറസ്റ്റ് ചെയ്തു.കൊവിഡ് പരിശോധന നടത്തി നല്‍കേണ്ട സര്‍ട്ടിഫിക്കറ്റ് കൃത്രിമമായി ഉണ്ടാക്കി ലാബ് ഉടമ അരക്കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു.
കോഴിക്കോട് ആസ്ഥാനമായുള്ള ഐ.സി.എം.ആര്‍ അംഗീകൃത ലബോറട്ടറിയുടെ ഫ്രാഞ്ചൈസിയായ അര്‍മ ലബോറട്ടറി ഓഗസ്റ്റ് 16 മുതല്‍ കൊവിഡ് പരിശോധനക്കായി 2500 പേരില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചതായി കണ്ടെത്തുകയായിരുന്നു.കേസില്‍ മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ലാബ് ഉടമയായ സുനില്‍ സാദത്ത് ഈ കാലയളവില്‍ ഒളിവില്‍ പോവുകയും ചെയ്തു.കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് സുനില്‍ സാദത്ത് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചത്. കൊവിഡിന്റെ വ്യാപനം കണക്കിലെടുത്ത് മാത്രം ഒന്നാം പ്രതിയായ സുനില്‍ സാദത്തിന് കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി ആള്‍ ജാമ്യത്തില്‍ വിടുകയായിരുന്നു.