അമേരിക്കൻ സൈനികർ പകർത്തിയ അന്യഗ്രഹ ജീവികളുടേത് കരുതുന്ന വിഡിയോ താൻ കണ്ടിട്ടുണ്ടെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. ന്യൂയോര്‍ക്ക് ടൈംസ് ജേണലിസ്റ്റ് എസ്‌റ ക്ലെയിനിന്റെ പോഡ്കാസ്റ്റ് ഷോക്കിടെയായിരുന്നു ഒബാമ തന്റെ ആശങ്കകൾ തുറന്ന് പറഞ്ഞത്.
2019 ജൂലൈയില്‍ അമേരിക്കന്‍ ചാര കപ്പല്‍ സാന്റിയാഗോ തീരത്തുവെച്ച് ഒരു യുഎഫ്ഒയെ ചിത്രീകരിച്ചതിന്റെ വിഡിയോ മെയ് മാസത്തില്‍ പുറത്തുവന്നിരുന്നു. വിര്‍ജീനിയ ബീച്ചിന് സമീപം 2015-17കാലത്ത് ഏതാണ്ടെല്ലാ ദിവസവും യുഎഫ്ഒ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നായിരുന്നു റയാന്റെ വെളിപ്പെടുത്തല്‍.
യുഎഫ്ഒ സാന്നിധ്യങ്ങളെ അമേരിക്കന്‍ സൈന്യം ഗൗരവത്തിലാണ് എടുക്കുന്നത്. ‘അവ എങ്ങനെയാണ് സഞ്ചരിക്കുന്നതെന്നോ അതിന്റെ സഞ്ചാരരീതിയോ നമുക്ക് വിവരിക്കാനാവില്ല. അത്ര എളുപ്പത്തില്‍ വിശദീകരിക്കാവുന്ന സംഗതിയല്ല അത്. അവ എന്താണെന്ന് നമുക്ക് ഇപ്പോഴും അറിയില്ലെന്നായിരുന്നു ജെയിംസ് കോർഡനോട് ഒബാമ വിശദീകരിച്ചത്.