നാണയപ്പെരുപ്പം രാജ്യത്തിന് ആപത്താണെന്ന് കരുതുന്നവർ ഭക്ഷണം കഴിക്കലും കുടിക്കലും നിർത്തണം; വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ

നാണയപ്പെരുപ്പം ദേശീയ ദുരന്തമെന്ന് കരുതുന്നവർ ഭക്ഷണം കഴിക്കാതിരിക്കട്ടെ എന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ ബ്രിജ്മോഹൻ അഗർവാൾ. ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു വിവാദ ഛത്തീസ്ഗഡ് എംഎൽഎ പ്രസ്താവനനടത്തിയത്.

“നാണയപ്പെരുപ്പം രാജ്യത്തിന് ആപത്താണെന്ന് കരുതുന്നവർ ഭക്ഷണം കഴിക്കലും കുടിക്കലും നിർത്തണമെന്നാണ് എനിക്ക് തോന്നുന്നത്. അവർ ഭക്ഷണം നിർത്തുകയും പെട്രോൾ ഉപയോഗിക്കാതിരിക്കുകയും ചെയ്യട്ടെ. കോൺഗ്രസുകാരും അവർക്ക് വോട്ട് ചെയ്തവരും ഇങ്ങനെ ചെയ്യുകയാണെങ്കിൽ നാണയപ്പെരുപ്പം കുറയും.”- അഗർവാൾ പറഞ്ഞു.

പ്രസ്താവനക്കെതിരെ രംഗത്തെത്തിയ കോൺഗ്രസ് ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരിനെ എതിർക്കുന്നവരോട് രാജ്യം വിടാൻ അവശ്യപ്പെടുന്ന കാലം വിദൂരമല്ല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *