ജീവപര്യന്തം കഠിനതടവ് മരവിപ്പിക്കണമെന്ന ആള്‍ദൈവം അസാറാം ബാപ്പുവിന്റെ ഹര്‍ജി; രാജസ്ഥാന്‍ സര്‍ക്കാരിന് നോട്ടിസ്

വിവാദ ആള്‍ദൈവം അസാറാം ബാപ്പുവിന്റെ ഹര്‍ജിയില്‍ രാജസ്ഥാന്‍ സര്‍ക്കാരിന് നോട്ടിസ് അയക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പീഡനക്കേസിലെ ജീവപര്യന്തം കഠിനതടവ് മരവിപ്പിക്കണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്.

നിലവില്‍ ജോധ്പുരിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് അസാറാം ബാപ്പു. ആരോഗ്യനില മെച്ചപ്പെടുത്താന്‍ ഉത്തരാഖണ്ഡിലെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ അനുവദിക്കണമെന്ന് വിവാദ ആള്‍ദൈവം സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് ഒരാഴ്ചയ്ക്കകം രാജസ്ഥാന്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജസ്ഥാന്‍ ഹൈക്കോടതി ആവശ്യങ്ങള്‍ തള്ളിയതിനെ തുടര്‍ന്നാണ് അസാറാം ബാപ്പു സുപ്രീംകോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *