സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍റെ സ്കോളര്‍ഷിപ്പ് വിതരണത്തിലെ 80:20 അനുപാതം റദ്ദാക്കിയ കോടതി വിധി മറികടക്കുന്നതിന് അടിയന്തിരമായി സർക്കാർ നിയമനിർമ്മാണം നടത്തണമെന്ന് സമസ്ത സംവരണ സമിതി ആവശ്യപ്പെട്ടു. സമസ്ത സംവരണ സമിതി സംസ്ഥാനത്തെ മുഴുവൻ രാഷ്ട്രീയ പാർട്ടികൾക്കും എം.എൽ.എ.മാർക്കും കത്ത് നൽകി.
പാലൊളി കമ്മിറ്റി നിർദ്ദേശിക്കപ്പെട്ട ആനുകൂല്യങ്ങൾ മുസ്‍ലിം സമുദായത്തിന് മാത്രം അവകാശപ്പെട്ടതാണ്. ഇത് നടപ്പിലാക്കുന്നതിൽ സർക്കാരുകളുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ പിഴവുകൾക്ക് സമുദായം വലിയ വിലനൽകേണ്ടി വന്നിരിക്കുകയാണ്.