സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലാക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കി. കൊവിഡ് വാക്‌സിന്‍ നിര്‍മാണത്തിലേക്കും കേരളം കടക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. പതിനെട്ട് വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കാനായി 1000 കോടി അനുവദിക്കും.
10 കോടി രൂപ ഗവേഷണത്തിനായി ബജറ്റില്‍ അനുവദിച്ചുവെന്നും മന്ത്രി അറിയിച്ചു.