അന്‍പത്തിയൊന്‍പത് ചൈനീസ് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ചൈനീസ് കമ്പനികളെ വിലക്കാനുള്ള ട്രംപിന്റെ അതേ നയമാണ് ബൈഡനും പിന്തുടരുന്നത്.
ഓഗസ്റ്റ് രണ്ടു മുതല്‍ വിലക്ക് നിലവില്‍ വരുക.വിവരങ്ങള്‍ ചോര്‍ത്തല്‍, ചാരവൃത്തി എന്നിവ തടയുന്നത് ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് വൈറ്റ് ഹൗസ് ഇതുമായി ബന്ധപ്പെട്ട് നല്‍കുന്ന വിശദീകരണം.
മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കാലത്ത് അമേരിക്ക-ചൈന വ്യാപാര യുദ്ധം ലോകസാമ്പത്തിക മേഖലയെ ആകെ പിടിച്ചുലച്ചിരുന്നു.