മുൻ ദേശീയ ജൂനിയർ ഗുസ്തി ചാമ്പ്യൻ സാഗർ റാണയെ കൊലപ്പെടുത്തിയ കേസിൽ ഒളിമ്പ്യൻ സുശീൽ കുമാറിനെ പ്രത്യേക സെല്ലിൽ പാർപ്പിക്കും. ഡൽഹി മണ്ഡോലി ജയിലിലാണ് സുശീൽ കുമാറിനെ പാർപ്പിച്ചിരിക്കുന്നത്.ഇന്നലെ സുശീൽ കുമാറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
സുരക്ഷാ കാരണങ്ങളെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സന്ദർശകരെ കാണാനും അദ്ദേഹത്തിന് അനുമതിയില്ല. നാല് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് പിന്നാലെയാണ് ഇന്ന് ഒളിമ്പിക്സ് താരത്തെ കോടതിയിൽ ഹാജരാക്കിയത്.
മെയ് നാലിന് ഡൽഹി ഛത്രസാൽ സ്റ്റേഡിയത്തിലെ പാർക്കിംഗ് മേഖലയിൽ നടന്ന സംഭവങ്ങളാണ് മുൻ ദേശീയ ജൂനിയർ ഗുസ്തി ചാമ്പ്യൻ സാഗർ റാണയുടെ കൊലപാതകത്തിലേക്ക് എത്തിയത്. കൈയിൽ വടിയുമായി സുശീൽ കുമാർ നിൽക്കുന്ന മട്ടിലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.