ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യ ഇന്ന് ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ നേരിടും. 2019ൽ നടന്ന ആദ്യ പാദത്തിൽ ഖത്തറിനെതിരെ ഇന്ത്യ ഗോൾരഹിത സമനില പിടിച്ചിരുന്നു. ഇന്ത്യൻ സമയം രാത്രി 10.30ന് ഖത്തറിലെ ജസ്സിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഈ മത്സരമാണ് 2023 ലെ എഎഫ്സി ചാമ്പ്യൻഷിപ്പ് യോഗ്യതയ്ക്ക് പരിഗണിക്കുക.
2022 ലോകകപ്പിലേക്ക് മികച്ച രീതിയിൽ തുടങ്ങിയ ഇന്ത്യ ഒമാനെതിരെ ആദ്യം ലീഡ് എടുത്തത്തിനു ഷെഹ്സാൻ പരാജയപ്പെടുകയായിരുന്നു. അടുത്ത മത്സരത്തിൽ ഖത്തറിനെതിരെ ഐതിഹാസിക സമനില. പിന്നീട്, ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ എന്നിവർക്കെതിരെ സമനില. പിന്നീട് ഒമാനെതിരെ തോൽവി. ഗ്രൂപ്പ് ഇയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 3 സമനിലയും രണ്ട് തോൽവിയും സഹിതം വെറും 3 പോയിൻ്റാണ് ഇന്ത്യയുടെ സമ്പാദ്യം.