ബാബ രാംദേവിനെ താക്കീത് ചെയ്ത് ഡല്‍ഹി ഹൈകോടതി

കൊവിഡിനെതിരായ മരുന്നാണെന്ന പേരില്‍ കൊറോണില്‍ കിറ്റിനുവേണ്ടി വ്യാപക പ്രചരണം നടത്തുന്നതില്‍ നിന്ന് രാംദേവിനെ തടയണമെന്നാവശ്യപ്പെട്ട് ഡി.എം.എ കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് യോഗ ഗുരു ബാബ രാംദേവിനെ ഡല്‍ഹി ഹൈകോടതി താക്കീത് ചെയ്ത്.

കേസ് വീണ്ടും പരിഗണിക്കുന്ന ജൂലൈ 13 വരെ പ്രകോപനപരമായ യാതൊരു പരാമര്‍ശവും രാംദേവിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് രാംദേവിന്‍റെ അഭിഭാഷകനോട് കോടതി വാക്കാല്‍ നിര്‍ദേശിച്ചു.

കൊവിഡിനെ പ്രതിരോധിക്കുന്ന ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകള്‍ കൊവിഡ് സുഖപ്പെടുത്തില്ലെന്ന രാംദേവിന്‍റെ പ്രസ്താവനകള്‍ ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. കൊവിഡ് വാക്സിനെതിരെയും രാംദേവ് രംഗത്തുവന്നത് ഡോക്ടര്‍മാരെ പ്രകോപിപ്പിച്ചു. ഇതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രാംദേവിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *