നിയമസഭാസമ്മേളനം മോദി വിരുദ്ധ രാഷ്ട്രീയത്തിന്റെ വേദിയായി മാറ്റുകയാണ്; വി മുരളീധരന്‍

നിയമസഭയിൽ നടക്കുന്നത് മോദി വിരുദ്ധരാഷ്ട്രീയം മാത്രമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന നിയമസഭാസമ്മേളനം മോദി വിരുദ്ധ രാഷ്ട്രീയത്തിന്റെ വേദിയായി മാറ്റുകയാണെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.

വാക്‌സിൻ സംബന്ധിച്ച് കേരള സർക്കാരിന് ഒരു വ്യകതതയുമില്ലെന്നും മുഖ്യമന്ത്രി ആദ്യം പറഞ്ഞത് സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകണമെന്നാണ് പിന്നീട് അത് ആഗോള ടെൻഡർ വിളിക്കുമെന്നായിയെന്നും മുരളീധരന്‍ പറഞ്ഞു.ലക്ഷദ്വീപിൽ തെങ്ങിന്റെ രോഗം മാറാൻ വേണ്ടി മട്ടിയടിച്ചതിനെ കാവി വത്ക്കരണം എന്ന് പറയുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലെന്നും മുരളീധരൻ പറഞ്ഞു.

കേന്ദ്രസർക്കാർ എന്തുചെയ്താലും അതിനെ എതിർക്കുക എന്നതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ട്. ആരെ പ്രീണിപ്പിക്കാനാണ് ഇതൊക്കെ ചെയ്യുന്നതെന്ന് അറിയാമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ആരോഗ്യമന്ത്രി സഭയെ തെറ്റിധരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കേന്ദ്രം വിപണിയിലെ മത്സരത്തിന് വേണ്ടി സംസ്ഥാനത്തെ നിർബന്ധിക്കുന്നുവെന്ന് പറയുകയും ചെയ്‌തെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.

ഭരണപക്ഷം പറയുന്നതെല്ലാം കേട്ട് കയ്യടിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിൽ ഇപ്പോൾ ഉള്ളതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.ജനം ചിന്തിക്കണം സഹകരണ ഫെഡറലിസത്തെ അട്ടിമറിക്കുന്നത് മോദിയാണോ പിണറായിയാണോ എന്ന്, മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *