ലക്ഷദ്വീപില്‍ വികസനകാര്യങ്ങളെ കുറിച്ച് ബോധവത്ക്കരണത്തിനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധം.കരിനിയമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നാണ് ദ്വീപ് നിവാസികളുടെ നിലപാട്.
അമിനി ദ്വീപില്‍ ഉദ്യോഗസ്ഥരെ പഞ്ചായത്തംഗങ്ങള്‍ ബഹിഷ്കരിച്ചു.ഓരോ ദ്വീപിലും പ്രത്യേകം ഐ.എ.എസ് , ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയാണ് വികനസ കാര്യങ്ങളെ പറ്റി ബോധവത്ക്കരണം നടത്താന്‍ ഭരണകൂടം ശ്രമിക്കുന്നത്.നിലവിലെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് ഉദ്യോഗസ്ഥര്‍ ദ്വീപുകളില്‍ താമസിച്ച് ജനങ്ങളെ ബോധവാന്മാരാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.കൊവിഡ് വ്യാപനം രൂക്ഷമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കെ പട്ടിണിയിലാണ് ദ്വീപ് നിവാസികളില്‍ ഏറെയും. ഭരണകൂടം യാതൊരു വിധ സഹായവും അനുവദിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.