നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഒന്നാം സ്ഥാനം നിലനിർത്തി കേരളം

നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ (എസ്ഡിജി) ഒന്നാം സ്ഥാനം നിലനിർത്തി കേരളം.സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക മാനദണ്ഡങ്ങളാണ് എസ്ഡിജി റിപ്പോർട്ടിൽ പരിഗണിക്കുന്നത്.കേന്ദ്രഭരണ പ്രദേശങ്ങളിൽ 79 പോയിന്റുമായി ചണ്ഡീഗഡാണ് മുമ്പൽ.വ്യാഴാഴ്ചയാണ് നിതി ആയോഗ് റിപ്പോർട്ട് പുറത്തുവിട്ടത്.

വൈസ് ചെയർമാൻ രാജീവ് കുമാറാണ് റിപ്പോർട്ട് മാധ്യമങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചത്. ഏറ്റവും മോശം പ്രകടനം നടത്തിയത് ബിഹാർ, ജാർഖണ്ഡ്, അസം, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നി സംസ്ഥാനങ്ങനളാണ്. ദാരിദ്ര്യനിർമാർജനം, അസമത്വം ഇല്ലാതാക്കൽ എന്നിവ ലക്ഷ്യമാക്കിയാണ് നിതി ആയോഗ് എസ്ഡിജി സൂചികകൾ 2018 മുതൽ അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *