കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് ക്ഷാമം തുടരുന്നു.ലൈപോ സോമല്‍ ആംഫോടെറിസിന്‍ എന്ന മരുന്നാണ് ഇന്നലെ രാത്രിയോടെ എത്തിച്ചത്.കഴിഞ്ഞ നാല് ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്ന് ക്ഷാമം കാരണം പ്രതിസന്ധിയുണ്ട്.
നിലവില്‍ പതിനാറ് രോഗികളാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.മരുന്നുകള്‍ തീര്‍ന്നതോടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കണ്ണൂരിലെ ഗോഡൗണില്‍ നിന്നും മരുന്നുകള്‍ എത്തിച്ചാണ് രോഗികള്‍ക്ക് നല്‍കിയത്.