കാറിൽ കടത്തിയ 12 കിലോഗ്രാം കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. പന്തിപ്പൊയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് (29) അറസ്റ്റിൽ ആയത്. കാറിന്റെ ഡിക്കിയിലെ ബാഗിൽ 29 പൊതികളിലായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞ 30ന് കേന്ദ്രീയ വിദ്യാലയത്തിനു സമീപത്തെ സ്വകാര്യ റിസോർട്ടിൽ നിന്നു 14 കിലോഗ്രാം കഞ്ചാവുമായി 2 പേരെ പിടികൂടിയിരുന്നു.സ്പെഷൽ ടീം അംഗങ്ങളായ എസ്ഐ പി. ജയചന്ദ്രൻ, കൽപറ്റ എസ്ഐ വി.വി. ദീപ്തി, പൊലീസ് ഉദ്യോഗസ്ഥരായ ടി.പി. അബ്ദുറഹ്മാൻ, കെ.കെ. വിപിൻ, ശാലു ഫ്രാൻസിസ്, രാകേഷ് കൃഷ്ണ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.