കേരളത്തിൽ നടത്താനിരിക്കുന്ന പ്ലസ് വൺ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി പി.സി ജോര്‍ജ്.പ്ലസ് വൺ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി പി.സി ജോര്‍ജ് രംഗത്തെത്തിയത്.സ്കൂളിലെത്തി കുറച്ചു നാളെങ്കിലും അധ്യയനം നടത്താതെ പ്ലസ് വൺ പരീക്ഷ നടത്തുന്നത് കൂട്ട തോൽവിക്ക് ഇടയാക്കും.
‘കഴിഞ്ഞ അധ്യയനവർഷം ഒരു ദിവസം പോലും സ്കൂളിൽ എത്താൻ സാധിക്കാത്ത പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 6 മുതൽ പരീക്ഷ നടത്തും എന്ന സർക്കാർ തീരുമാനം വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണ്. പരീക്ഷ ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാവണം’- പി.സി ജോർജ് പറഞ്ഞു.