അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസ്സി ബാഴ്‌സലോണയിൽ തുടരും.മെസ്സിയുടെ പിതാവുമായി നടത്തിയ ചർച്ചകളിൽ നിന്നും രണ്ടു വർഷം കൂടി ക്യാമ്പ് നൗവിൽ മെസ്സി തുടരുമെന്നാണ് ബാഴ്‌സലോണ മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. ബാഴ്‌സയിലെത്തിയ അഗ്വേറോ കരാർ ഒപ്പുവെച്ചതിന് ശേഷം മെസ്സി ക്ലബ് വിടില്ലെന്ന് സൂചിപ്പിച്ചിരുന്നു.
പുതിയ ബാഴ്‌സലോണ പ്രൊജക്ടിനെ മെസ്സിയും ഏജന്റും സ്വാഗതം ചെയ്തിട്ടുണ്ട്. ബാഴ്‌സലോണയിലെ അഴിച്ചു പണിയും പുതിയ താരങ്ങളുടെ സൈനിംഗുകളും സൂപ്പർ താരത്തിന്റെ മനസ് മാറ്റി തുടങ്ങിയെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.മാഞ്ചസ്റ്റർ സിറ്റി സെന്റർ ബാക്ക് എറിക് ഗാർസിയയുടെ തിരിച്ചുവരവിന് ശേഷം മെസ്സിയുമായുള്ള ചർച്ചകൾ പോസിറ്റീവായി പുരോഗമിക്കുന്നു എന്നാണ് ലപോർട്ട വെളിപ്പെടുത്തുന്നത്.