2021 അവസാനത്തോടെ വാക്‌സിന്‍ നല്‍കുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം തട്ടിപ്പാണെന്ന്മമതാ ബാനര്‍ജി

രാജ്യത്തെ 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും 2021 അവസാനത്തോടെ വാക്‌സിന്‍ നല്‍കുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം തട്ടിപ്പാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.എല്ലാവർക്കും വാക്സീൻ നൽകുമെന്നാണ് ബിഹാർ തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞത്. തിരഞ്ഞെടുപ്പിന് ശേഷം ഒന്നും സംഭവിച്ചില്ല. വാക്സീനുവേണ്ടി സംസ്ഥാനം 150 കോടി രൂപ മുടക്കി. എന്നാൽ 10 കോടി ജനങ്ങളുള്ളതിൽ 1.4 കോടി ജനങ്ങൾക്ക് മാത്രമേ വാക്സീൻ നൽകാൻ സാധിച്ചുള്ളു.

വാക്‌സിന്‍ ഡോസുകള്‍ക്കിടയിലുള്ള ഇടവേളകള്‍ പരിഗണിച്ചാല്‍, അര്‍ഹരായ വിഭാഗത്തിലുള്ളവര്‍ക്ക് മുഴുവന്‍ വാക്‌സിന്‍ നല്‍കാന്‍ ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ വേണ്ടിവരുമെന്നും മമത പറഞ്ഞു. കേന്ദ്രം സംസ്ഥാനങ്ങൾക്ക് വാക്സീൻ നൽകുന്നില്ല. ശേഷിക്കുന്ന പരിമിതമായ സ്റ്റോക്ക് ഉടൻ തീരും. രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ആറ് മാസം മുതൽ ഒരു വർഷം വരെയാകുമെന്നും മമത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *