സംസ്ഥാനത്ത് നൽകിയ വെൻ്റിലേറ്ററുകളിൽ കേടായവ മാറ്റിനൽകണമെന്ന് കേന്ദ്രത്തോട് ബോംബെ ഹൈക്കോടതി. ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചാണ് കേന്ദ്രത്തെ വിമർശിച്ചത്. പിഎം കെയേഴ്സ് ഫണ്ടിൽ നിന്ന് സംഭാവന നൽകിയ 150 വെന്റിലേറ്ററുകളിൽ 113 എണ്ണം പ്രവർത്തനക്ഷമം അല്ലാത്തതായിരുന്നു.
കൊവിഡ് രോഗികളിൽ പരീക്ഷണം അനുവദിക്കില്ല. കേടായ വെൻ്റിലേറ്ററുകൾ ജീവിതം തന്നെ പണയെപ്പെടുത്താൻ സാധ്യതയുള്ളതാണെന്നും കോടതി പറഞ്ഞു. വെൻ്റിലേറ്ററുകൾ ഉപയോഗിക്കാൻ ആശുപത്രി ജീവനക്കാർക്ക് അറിയില്ലെന്നായിരുന്നു കേന്ദ്രത്തിൻ്റെ വിശദീകരണം.
150 വെൻ്റിലേറ്ററുകളിൽ 37 എണ്ണം ഇതുവരെ തുറന്നുനോക്കിയിട്ടില്ല. എന്നിട്ടും 113 എണ്ണം പ്രവർത്തനക്ഷമം ആയിരുന്നില്ല. ഇതേ തുടർന്നാണ് കോടതി കേന്ദ്രത്തെ വിമർശിച്ചത്.