കോവിഡ് വാക്സിൻ എടുക്കാത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളം നല്‍കില്ലെന്ന് ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. കോവിഡ് വാക്സിൻ എടുക്കാത്ത ജീവനക്കാർക്കെതിരെ വകുപ്പുതല നടപടികൾ ആരംഭിക്കുമെന്നും മെയ് മാസത്തെ ശമ്പളം തടഞ്ഞുവെക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
ഇത് സംബന്ധിച്ച് ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്ര വിജയ് വാക്കാല്‍ ഉത്തരവ് പുറപ്പെടുവിച്ചതായി ചീഫ് ഡവലപ്മെന്‍റ് ഓഫീസർ ചാർചിത് ഗൗർ അറിയിച്ചു. ഉത്തരവ് നടപ്പാക്കാൻ ജില്ലാ ട്രഷറി ഉദ്യോഗസ്ഥർക്കും മറ്റ് വകുപ്പ് മേധാവികൾക്കും നിർദ്ദേശം നൽകി കഴിഞ്ഞു.