തങ്ങളുടെ പേരിലുള്ള ക്ലബ് ഹൗസ് അക്കൗണ്ടുകൾ വ്യാജമാണെന്നു ചൂണ്ടിക്കാട്ടി സിനിമാതാരങ്ങളായ പൃഥ്വിരാജും ദുൽഖർ സൽമാനും രംഗത്തു വന്നതിനു പിന്നാലെ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടന്‍ നിവിന്‍ പോളി.
തന്റെ പേരില്‍ ക്ലബ് ഹൗസിലുള്ള പ്രൊഫൈലുകള്‍ വ്യാജമാണെന്നും താന്‍ ഇതുവരെ ക്ലബ് ഹൗസില്‍ ചേര്‍ന്നിട്ടില്ലെന്നും ഏതെങ്കിലും പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ അക്കൗണ്ട് എടുക്കുന്നുണ്ടെങ്കില്‍ നിങ്ങളെ അറിയിച്ചിരിക്കുമെന്നുമാണ് താരം ഫേസ്ബുക്കിലൂടെ പറഞ്ഞു.