ജനങ്ങളുടെ നികുതി പണത്തിൽ നിന്നും പ്രഭാതഭക്ഷണ ചെലവിനായി അനധികൃതമായി പണമെടുത്തെന്ന ആരോപണം നേരിട്ട ഫിൻലൻഡ് പ്രധാനമന്ത്രി സന മരിൻ, ചെലവാക്കിയ തുക മുഴുവൻ തിരികെ നൽകുമെന്ന് പറഞ്ഞു. നിയമവിധേയമായ തുക പോലും ഭാവിയിൽ ഭക്ഷണചെലവിനായി വിനിയോഗിക്കില്ലെന്നും സന മരിൻ പറഞ്ഞു.
കേസരാന്തയിലെ ഔദ്യോഗിക വസതിയിലെ താമസത്തിനിടയ്ക്ക് കുടുംബത്തിന്‍റെ പ്രഭാത ഭക്ഷണത്തിനായി 365 ഡോളര്‍ പ്രതിമാസം കൈപ്പറ്റിയെന്നാണ് ആരോപണം. സന മരിൻ ട്വിറ്ററിലൂടെയാണ് തുക തിരിച്ചു നൽകുന്ന കാര്യം പറഞ്ഞത്.