കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിന് എതിരെ രാജ്യ വ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോണ്‍ഗ്രസ്. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ആദ്യ ഘട്ടമെന്നോണം എല്ലാ സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കും നിവേദനം നല്‍കും.
ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാൻ നിയമസഭാ കക്ഷി നേതാക്കളുടെയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്മാരുടെയും യോഗത്തിൽ തീരുമാനമായി. കേരളത്തെ പ്രതിനിധികരീച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രതിനിധി ശൂരനാട് രാജശേഖരനും സംസ്ഥാന അധ്യക്ഷന്മാരുടെ യോഗത്തിൽ പങ്കെടുത്തു.