രാജ്യത്ത് കോവിഡ് വ്യാപനത്തിൽ നേരിയ വർദ്ധനവ്

കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി.132788 പുതിയ കേസുകളാണ് പുതിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിതീകരിച്ചത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 3,207 പേരാണ് കോവിഡ് ബാധ മൂലം മരിച്ചത്. 17,93,645 സജീവ കേസുകളാണ് നിലവിലുളളത്.

ജൂണ്‍ ഒന്നിന് 1.27 ലക്ഷമായിരുന്നു രാജ്യത്തെ കോവിഡ് നിരക്ക്. ആകെ 2,83,07,832 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. മരണസംഖ്യ 3,35,102 ആണ്. ഇരുപത് കോടിയിലേറെ പേര്‍ രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *