സംസ്ഥാനത്തെ ധനസ്ഥിതി രൂക്ഷമാണെന്ന് തുറന്ന് സമ്മതിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ബജറ്റില്‍ ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു. പ്രകടന പത്രിക നടപ്പാക്കുന്നതിന് മുന്‍ഗണന നല്‍കും.
മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ ആശയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും, ധനമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ സംസ്ഥാനത്തെ അവഗണിക്കുന്നുവെന്നും, അർഹമായ വിഹിതം സംസ്ഥാനത്തിന് നൽകുന്നില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.