സംസ്ഥാനത്ത് വാക്സിൻ കരിഞ്ചന്തയ്ക്ക് കേന്ദ്ര സർക്കാറിന്റെ ഒത്താശയുണ്ടെന്ന വാദവുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിനെതിരെ സംസ്ഥാനം ഹൈക്കോടതിയെ സമീപിച്ചു. ന്യായവിലയ്ക്ക് വാക്സീന്‍ നല്‍കാന്‍ കേന്ദ്രത്തിന് കഴിയുന്നില്ലെന്ന് കേരളം ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്രനയം വാക്സീന് വ്യത്യസ്ത വിലക്ക് കാരണമാകുന്നുവെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടി.
വാക്സീന്‍ ലഭ്യതക്കുറവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇപ്പോള്‍ പരിഗണിക്കുകയാണ്. കേരളമുൾപ്പെടെയുള്ള രാജ്യത്തെ പല സംസ്ഥാനങ്ങളിലും വാക്സിൻ ലഭിക്കാത്തതിനാൽ ജനം വലയുകയാണ് ഇതിനിടയിൽ കേന്ദ്രത്തിന്റെ ഇത്തരത്തിലൊരു സമീപനം വാക്സിൻ കൊള്ളയ്ക്ക് വഴിവെയ്ക്കുമെന്ന ആശങ്ക പല സംസ്ഥാനങ്ങൾമുണ്ട്.