സംസ്ഥാന നിയമസഭ പരാജയത്തിന് പിന്നാലെ എ.ഐ.സി.സി നിയോഗിച്ച
അശോക് ചവാന്‍ സമിതി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ കെ.പി.സി.സി. പ്രസിഡന്റിനെയും തിരഞ്ഞെടുക്കും. അതെ സമയം അമിത ആത്മവിശ്വാസം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്ന വിലയിരുത്തലാണ് സമിതി നടത്തിയത് . അതെ സമയം റിപ്പോര്‍ട്ടില്‍ ആരേയും പേരെടുത്ത് കുറ്റപ്പെടുത്തിയിട്ടില്ല. എന്നാല്‍ കൂട്ടായ നേതൃത്വം ഉണ്ടായില്ല എന്നും പരാമര്‍ശമുണ്ട്.
ചൊവ്വാഴ്ച രാത്രി കൈമാറിയ റിപ്പോര്‍ട്ട് പ്രവര്‍ത്തക സമിതി ഇന്ന് പരിശോധിക്കും. കേരളത്തിലെ കെ.പി.സിസി പ്രസിഡണ്ടിനെ ഇന്ന് പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്. കേരള മുൾപ്പടെയുള്ള നാല് സംസ്ഥാനങ്ങളിലെ റിപ്പോർട്ടാണ് സമിതി സമർപ്പിച്ചിരിക്കുന്നത്.