യൂറോകപ്പ് – മലയാളം കമന്റേറ്റർമാരുടെ പട്ടിക പുറത്തുവിട്ടു

മലയാളം കമന്ററിയോടെ, യൂറോ കപ്പിന്റെ സംപ്രേക്ഷണം നടത്തുമെന്ന് ടൂർണമെന്റിന്റെ ബ്രോഡ്കാസ്റ്റിംഗ് അവകാശം സ്വന്തമാക്കിയ സോണി പിക്ചേഴ്സ് സ്പോർട്സ് നെറ്റ്‌വർക്ക് പ്രഖ്യാപിച്ചിരുന്നു. ടൂർണമെന്റിന്റെ മലയാളം കമന്റേറ്റർമാർ ആരൊക്കെയെന്ന വിവരവും അവർ പുറത്ത് വിട്ടിരിക്കുകയാണ്.

മലയാളികൾക്ക്‌ സുപരിചിതനായ പ്രശസ്ത കമന്റേറ്റർ ഷൈജു ദാമോദരനോടൊപ്പം, മുൻ ഇന്ത്യൻ താരം ജോപോൾ അഞ്ചേരി, മുൻ കേരളാ‌ സന്തോഷ് ട്രോഫി ടീം നായകൻ ബിനീഷ് കിരൺ, എൽദോ പോൾ പുതുശേരി എന്നിവരാകും യൂറോകപ്പിലെ മലയാള ശബ്ദങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *