രാജ്യത്തെ ജനങ്ങളിൽ 80% പേർക്കും കോവിഡ് വാക്സിന്‍ നൽകി യു.എ.ഇ. വാക്സിന്‍ സ്വീകരിക്കാന്‍ അര്‍ഹരായ 16 വയസ്സിന് മുകളിലുള്ളവരില്‍ 81.93 ശതമാനം പേരാണ് കുത്തിവെപ്പെടുത്തത്. ഇതിന് പുറമേ 12 മുതല്‍ 15 വരെ പ്രായമുള്ളവര്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുക്കുന്ന ആദ്യരാജ്യങ്ങളുടെ പട്ടികയിലും യു.എ.ഇ. ഉള്‍പ്പെട്ടിട്ടുണ്ട്. 60 വയസ്സും അതിന് മുകളിലുമുള്ള 93 ശതമാനം പേര്‍ക്കും വാക്സിന്‍ ലഭിച്ചു.
അവസാനവര്‍ഷ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കുവേണ്ട കര്‍ശന സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ കോവിഡ് നെഗറ്റീവ് പരിശോധനാഫലം നിർബന്ധമായും ഹാജരാക്കേണ്ടതാണ്.