കൊവിഡ് നിയമങ്ങള്‍ കാറ്റില്‍ പറത്തി മകളുടെ വിവാഹാഘോഷം നടത്തി ബി ജെ പി നേതാവ്

രാജ്യത്ത് തന്നെ ഏറ്റവുമധികം പ്രതിദിന കൊവിഡ് ബാധയുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയിലെ പിംപ്രി- ചിഞ്ച്വാദ് മണ്ഡലത്തിലെ എം എല്‍ എ മഹേഷ് ലന്‍ഡ്‌ഗെയാണ് നിയമലംഘനവും ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റവും നടത്തിയത്. കൊവിഡ് നിയമങ്ങള്‍ കാറ്റില്‍ പറത്തി മകളുടെ വിവാഹാഘോഷം നടത്തി.

വിവാഹത്തിന് മുന്നോടിയായുള്ള പരിപാടിയാണ് എം എല്‍ എ ഞായറാഴ്ച വൈകിട്ട് നടത്തിയത്. ആഘോഷത്തില്‍ പങ്കെടുത്ത് നൃത്തം ചെയ്യുന്ന വീഡിയോ പുറത്തായിട്ടുണ്ട്. നൃത്തം ചെയ്യുന്നവരില്‍ എം എല്‍ എയുമുണ്ട്. 25 പേര്‍ക്ക് മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നൽകിയിട്ടുള്ളത്. വിവാഹത്തിന് പങ്കെടുത്ത മറ്റ് 60 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *