ഇന്ത്യൻ പരിശീലകൻ രമേശ് പവാറുമായി ഇപ്പോൾ ഒരു പ്രശ്നവുമില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ്. ആളുകൾ പ്രശ്നം വിട്ടുകളയണമെന്നും 2018ലാണ് അത് സംഭവിച്ചതെന്നും ഇപ്പോൾ 2021 ആയി എന്നും മിതാലി പറഞ്ഞു.
പുരുഷ-വനിതാ ടീമുകൾ ഒരുമിച്ചാണ് നാളെ ഇംഗ്ലണ്ടിലേക്ക് തിരിക്കുക. അത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നും മിതാലി പറഞ്ഞു. “അവസരം കിട്ടുമ്പോഴൊക്കെ വനിതാ ടീം അംഗങ്ങൾ പുരുഷ താരങ്ങളോട് സംസാരിക്കും എന്നുറപ്പാണ്. പുരുഷ ടീം ഒപ്പമുള്ളത് നല്ലതാണ്. കാരണം, അവർ ഇംഗ്ലണ്ടിൽ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഞങ്ങൾക്ക് അവരോട് കാര്യങ്ങൾ സംസാരിക്കാം. അവർക്ക് ഞങ്ങളെ സഹായിക്കാനാവും. കാരണം, ഞങ്ങൾ വളരെക്കാലത്തിനു ശേഷമാണ് ടെസ്റ്റ് മത്സരം കളിക്കുന്നത്.”- മിതാലി പറഞ്ഞു.
വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്ന മിതാലി തങ്ങൾ സംസാരിച്ചു എന്നും അതിനു ശേഷമാണ് താൻ വനിതാ ക്രിക്കറ്റിലേക്ക് തിരികെ വന്നതെന്നും പവാർ പറഞ്ഞു. മൂന്ന് വർഷം കൊണ്ട് എല്ലാവരും വളർന്നുകഴിഞ്ഞു. വലിയ ലക്ഷ്യങ്ങളാണ് മുന്നിലുള്ളതെന്നും കൂട്ടിച്ചേർത്തു.