യുഡിഎഫ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍എസ്‍പി

യുഡിഎഫ് നേതൃത്വത്തിനെ വിമർശിച്ച് ആര്‍എസ്‍പി. തോല്‍വിയുടെ പേരില്‍ മുന്നണി മാറില്ലെന്നും എന്നാല്‍ മുന്നണി മാറണമെന്ന് സംസ്ഥാന നേതൃയോ​ഗത്തില്‍ ചിലര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വിഷയത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും എ എ അസീസ് പറഞ്ഞു.

സംഘടനാ ദൗര്‍ബല്യമാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്നാണ് ആര്‍എസ്‍പിയുടെ വിലയിരുത്തല്‍. ബിജെപിയുമായും മതമൗലികവാദികളുമായും സിപിഐഎം സഖ്യമുണ്ടാക്കിയെന്നും, കെപിസിസി പ്രസിഡന്റ് വിഷയം കോണ്‍​ഗ്രസിന്‍റെ ആഭ്യന്തര കാര്യമാണെന്നും അതില്‍ അവര്‍ തീരുമാനമുണ്ടാക്കട്ടെയെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *