അധ്യയന വർഷാരംഭത്തിൽ വിദ്യാർഥികൾക്ക് ആശംസകളുമായി നടൻ മമ്മൂട്ടി

പുതിയ അധ്യയന വർഷാരംഭത്തിൽ വിദ്യാർഥികൾക്ക് ആശംസകളുമായി നടൻ മമ്മൂട്ടി. നിങ്ങൾക്ക് ഇഷ്ടമുളള അധ്യാപകർ നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയങ്ങൾ സാധാരണ ക്ലാസ്സ്മുറികൾ എന്നപോലെ നിങ്ങളെ പഠിപ്പിക്കും.എല്ലാവരും നല്ല രീതിയിൽ പഠിക്കണമെന്നും ഈ നാടിന്റെ മുഴുവൻ പ്രതീക്ഷയും നിങ്ങളിലാണെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.  എസ് ഐ ഇ ടി കേരളയുടെ ആഭിമുഖ്യത്തിൽ വീഡിയോ മുഖാന്തരമാണ് താരം വിദ്യാർഥികളെ ആശംസിച്ചത് .

മമ്മൂട്ടിയുടെ വാക്കുകൾ

പ്രിയപ്പെട്ട കൂട്ടുകാരെ പുതിയൊരു അധ്യയന വർഷം തുടങ്ങുമ്പോൾ നമ്മുടെ എല്ലാവരുടെയും മനസ്സിൽ ഒരുപാട് സ്വപ്‌നങ്ങൾ ഓടിവരും. പുതിയ പുസ്തകങ്ങൾ, പുതിയ ഉടുപ്പുകൾ, പുതിയ ബാഗ്, പുതിയ കുട, പുതിയ കൂട്ടുകാർ, പുതിയ ക്ലാസ്സ്‌റൂം, പുതിയ അധ്യാപകർ അങ്ങനെ പലതും. പുതിയ പുസ്തകങ്ങളുടെ മണം ഇപ്പോഴും എന്റെ മനസ്സിലുണ്ട് . പക്ഷെ ഈ വർഷവും അതൊന്നും നടക്കുമെന്ന് തോന്നുന്നില്ല. കാരണം കാലം ഒട്ടും നമുക്ക് അനുകൂലമല്ല. പക്ഷെ നമുക്ക് നമ്മുടെ അധ്യയനം ഒഴുവാക്കാനാവില്ല. അതിനാൽ നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസ പ്രവർത്തകരും ചേർന്ന് അതിനുള്ള എല്ലാ പ്രവർത്തനങ്ങളും ഒരുക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഡിജിറ്റൽ ക്ലാസ്റൂമുകൾ ഒരുക്കി നമ്മൾ മറ്റുള്ളവർക്ക് മാതൃകയായി. ഇക്കൊല്ലം ഒരു പടികൂടി കടന്ന് ഡിജിറ്റൽ ഓൺലൈൻ ക്ലാസ്റൂമുകളാണ് ഒരുക്കിയിരിക്കുന്നത്. നിങ്ങൾക്ക് ഇഷ്ടമുളള അധ്യാപകർ നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയങ്ങൾ സാധാരണ ക്ലാസ്സ്മുറികൾ എന്നപോലെ നിങ്ങളെ പഠിപ്പിക്കും. സന്തോഷമായില്ലേ. എല്ലാവരും നല്ല രീതിയിൽ പഠിക്കുക.ഈ നാടിന്റെ ഈ സമൂഹത്തിന്റെ പ്രതീക്ഷകൾ മുഴുവൻ നിങ്ങളിലാണ്. നല്ല പൗരന്മാരാവുക, നല്ല മനുഷ്യരാവുക, വിജയിച്ചുവരിക

Leave a Reply

Your email address will not be published. Required fields are marked *