രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ വേഗത്തിലാക്കാൻ കേന്ദ്രം നടപടി സ്വീകരിച്ചു. കൊവിഡ് രണ്ടാം തരംഗം വ്യാപിക്കുന്ന സാഹചര്യത്തിൽ മരണനിരക്ക് ദിനംപ്രതി ഉയരുകയാണ്. എന്നിട്ടും വാക്‌സിനേഷൻ വേഗത്തിലാക്കാത്തതിനെതിരെ രൂക്ഷവിമർശനമാണ് കേന്ദ്രം നേരിട്ടുകൊണ്ടിരിക്കുന്നത്.
ജൂലൈ പകുതിയോടെയോ ഓഗസ്റ്റ് മാസത്തിലോ തയാറാക്കുന്ന രൂപരേഖയിൽ പ്രതിദിനം ഒരു കോടി ആളുകൾക്ക് വാക്‌സിൻ നൽകാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. തദ്ദേശീയമായി സ്ഫുട്‌നിക് വാക്‌സിൻ കൂടുതൽ ഉത്പാദിപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നുണ്ട്. വരും ദിവസങ്ങളിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഭാരത് ബയോടെകിൽ നിന്നും കൂടുതൽ വാക്‌സിനുകൾ എത്തിച്ചേരും.