ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതിനാല്‍ ഉത്സാഹം കുറയേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികള്‍ക്ക് നേരിട്ട് ആശയവിനിമയം നടത്താന്‍ സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.ഡിജിറ്റല്‍ പഠനത്തിന് ആവശ്യമായ പഠനോപകരണങ്ങളില്ലായിരുന്ന 2.5 ലക്ഷത്തോളം കുട്ടികള്‍ക്ക് ഇത് എത്തിക്കാനായി. കേരളം ഒറ്റക്കെട്ടായി നിന്നാണ് പരിഹാരമുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാസങ്ങളായി വീട്ടില്‍ തന്നെ കഴിയുന്ന കുട്ടികള്‍ക്ക് ഇത് മാനസിക പ്രയാസങ്ങളുണ്ടാക്കും. ലോകം മുഴുവന്‍ ഇങ്ങനെയാണെന്ന് അവര്‍ക്ക് പറഞ്ഞു കൊടുക്കണം. വീണ്ടും സ്‌കൂളുകളിലേക്ക് എത്തുന്ന കാലം വിദൂരമല്ലെന്നും മുഖ്യമന്ത്രി കുരുന്നുകളോട് പറഞ്ഞു.