സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ മി​നി​മം ശ​മ്പ​ളം പ്ര​തി​മാ​സം 25,000 ദി​ര്‍​ഹ​മാ​യി ഉ​യ​ര്‍​ത്തിയതായി ഷാ​ര്‍​ജ ഭരണകൂടം

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ മി​നി​മം ശ​മ്പ​ളം പ്ര​തി​മാ​സം 25,000 ദി​ര്‍​ഹ​മാ​യി ഉ​യ​ര്‍​ത്തിയതായി ഷാ​ര്‍​ജ ഭരണകൂടം.നി​ല​വി​ലെ മി​നി​മം ശ​മ്പ​ളം 17,500 ദി​ര്‍​ഹ​മാ​ണ്. അതേസമയം എ​മി​റേ​റ്റി​ലെ പൗ​ര​ന്മാ​ര്‍​ക്കാ​യി 99 കേ​സു​ക​ള്‍ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് തീ​ര്‍​പ്പാ​ക്കാ​ന്‍ 5.10 കോ​ടി ദി​ര്‍​ഹം അ​നു​വ​ദി​ച്ച്‌​ ഞാ​യ​റാ​ഴ്ച ശൈ​ഖ് സു​ല്‍​ത്താ​ന്‍ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

എ​മി​റേ​റ്റ്‌​സ് സോ​ഷ്യ​ല്‍ സ​ര്‍​വി​സ് ഡി​പ്പാ​ര്‍​ട്‌​മെന്‍റ്​ ന​ട​ത്തി​യ പ​ഠ​ന​ത്തി​ന് ശേ​ഷ​മാ​ണ് ശ​മ്പ​ളം വ​ര്‍​ധി​പ്പി​ച്ച​തെ​ന്ന് സു​പ്രീം കൗ​ണ്‍​സി​ല്‍ അം​ഗ​വും ഷാ​ര്‍​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ല്‍​ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖാ​സി​മി പ​റ​ഞ്ഞു. കു​ടും​ബ​ങ്ങ​ളു​ടെ ചെ​ല​വു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ക​യും അ​വ​ര്‍​ക്ക് മാ​ന്യ​മാ​യ ജീ​വി​തം ഉ​റ​പ്പാ​ക്കു​ന്ന ഏ​റ്റ​വും കു​റ​ഞ്ഞ ശ​മ്പ​ളം നി​ര്‍​ണ​യി​ക്കു​ക​യും ചെ​യ്ത​താ​യി ശൈ​ഖ് സു​ല്‍​ത്താ​ന്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *