തിരുവനന്തപുരം ചാല മാർക്കറ്റിലുണ്ടായ തീ ഫയർ ഫോഴ്സ് അണച്ചു. ചാലയിലെ മഹാദേവ ടോയ്സിലുണ്ടായ തീപിടുത്തത്തിൽ കുട്ടികളുടെ നിരവധി കളിപ്പാട്ടങ്ങൾ കത്തിനശിച്ചു. സംഭവത്തിൽ റിപ്പോർട്ട് തേടുമെന്ന് കളക്ടർ നവ്ജ്യോത് ഖോസ വ്യക്തമാക്കി.
തീപിടുത്തത്തിൻ്റെ കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. 40 ലക്ഷം രൂപയുടെ നഷ്ടമാണ് തീപിടുത്തത്തിൽ ഉണ്ടായതെന്ന് കട ഉടമസ്ഥനായ രാജസ്ഥാൻ സ്വദേശി പറയുന്നു. ലോക്ക്ഡൗൺ ആയതിനാൽ കട അടഞ്ഞുകിടക്കുകയായിരുന്നു. അതുകൊണ്ട് വലിയ ഒരു അത്യാഹിതമാണ് ഒഴിവായത്. കടയുടെ രണ്ടാം നിലയ്ക്കാണ് തീ പിടിച്ചത്.