കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപിയിൽ പൊട്ടിത്തെറി തുടരുകയാണ്. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് ഒബിസി മോർച്ചാ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഋഷി പൽപ്പുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിൽ, തൃശൂരിൽ ബിജെപി പ്രവർത്തകനെ കുത്തിയതുമായി ബന്ധപ്പെട്ട് പരാമർശമുണ്ടായിരുന്നു. മാത്രമല്ല, തൃശൂർ ജില്ലാ കമ്മറ്റി ഭരണം വളരെ മോശമാണെന്നും അദ്ദേഹം കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സസ്പൻഷൻ. കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കൾക്കെതിരായ നിലപാട് ഋഷി പൽപ്പു സ്വീകരിച്ചിരുന്നു.