ക്ലബ് ഹൗസിൽ എനിക്ക് അക്കൗണ്ടില്ല: ദുൽഖർ സൽമാൻ

പുതിയ സോഷ്യൽ മീഡിയ സെൻസേഷനായ ക്ലബ് ഹൗസിൽ തനിക്ക് അക്കൗണ്ടില്ലെന്ന് ദുൽഖർ സൽമാൻ. തൻ്റെ പേരിൽ രൂപീകരിക്കപ്പെട്ട രണ്ട് അക്കൗണ്ടുകളുടെ സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ചുകൊണ്ടാണ് താരം ഫേസ്ബുക്ക് പേജിലൂടെ രംഗത്തെത്തിയത്.

‘ഞാൻ ക്ലബ് ഹൗസിലില്ല. ഈ അക്കൗണ്ടുകൾ എൻ്റേതല്ല. സമൂഹമാധ്യമങ്ങളിൽ എൻ്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കരുത്. അത് നല്ലതല്ല.’- ദുൽഖർ കുറിച്ചു.

രു വർഷം മാത്രം പ്രായമുള്ള വോയ്സ്-ലെഡ്-സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ്. രണ്ട് മില്യണിലേറെ ഉപഭോക്താക്കളാണ് ഇന്ന് ആപ്ലിക്കേഷന് സ്വന്തമായുള്ളത്. മാർക്ക് സക്കർബർ​ഗ്, ഇലോൺ മസ്ക്ക്, ഓപ്ര വിൻഫ്രി ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ ഈ ആപ്ലിക്കേഷന്റെ ഉപഭോക്താക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *