ട്വിറ്ററിനെതിരെ കേന്ദ്ര ബാലാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു. കുട്ടികളെ വഴിതെറ്റിക്കുന്നതും തെറ്റായതുമായ വിവരങ്ങൾ ട്വിറ്റർ നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ നടപടി. സിഎസ്എഎം ഉള്ള വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്കുള്ള ലിങ്കുകൾ ട്വിറ്ററിൽ ലഭ്യമാണ്. പോക്സോ ആക്ട് പ്രകാരം സിഎസ്എഎം നീക്കം ചെയ്യാൻ ടെക്ക് കമ്പനികൾ ബാധ്യസ്ഥരാണെന്നും കേന്ദ്ര ബാലാവകാശ കമ്മീഷൻ പറഞ്ഞു.
ട്വിറ്ററിൽ പതിമൂന്ന് വയസിന് മുകളിലുള്ള കുട്ടികൾക്ക് അക്കൗണ്ട് എടുക്കാം. അതുകൊണ്ട് തന്നെ പോണോഗ്രാഫിക് കണ്ടന്റുകൾ പ്ലാറ്റ്ഫോമിൽ ഉണ്ടാകരുതെന്ന് ട്വിറ്ററിനോട് കേന്ദ്രം പറഞ്ഞു.