കോവിഡ് മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് പളളിയിൽ ആദി കുർബാന ചടങ്ങ് നടത്തിയതിന് വൈദികൻ അറസ്റ്റിൽ. പള്ളി വികാരി ഫാ. ജോര്‍ജ് പാലമറ്റത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.പള്ളിയിൽ ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ചടങ്ങ് നടന്നത്. പള്ളി വികാരി, സഹ വികാരി, കുട്ടികള്‍, മാതാപിതാക്കള്‍ ഉൾപ്പെടെ 25 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.
പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ചടങ്ങ് നടത്തുന്നതിനെതിരെ തദ്ദേശ സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നാണ് പുറത്ത് വരുന്ന വിവരം.