ജൂണോടെ പത്ത് കോടി ഡോസ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. രാജ്യം വാക്‌സിന്‍ ക്ഷാമം നേരിടുന്നെന്ന പരാതികള്‍ ഉയരുന്നതിനിടെയാണ് കൂടുതല്‍ ഡോസ് വാക്‌സിനുകള്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്.
രാജ്യത്ത് സമ്പൂര്‍ണ വാക്‌സിനേഷന് വേണ്ടുന്ന നല്ല സഹകരണമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്നതെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വാക്‌സിന്‍ ഉല്‍പാദനം പുരോഗമിക്കുകയാണെന്നുമാണ് ഇവരുടെ അവകാശവാദം.6.5 കോടി ഡോസ് വാകസിന്‍ ഉല്‍പാദിപ്പിക്കുന്നതില്‍ നിന്നുമാണ് പത്ത് കോടി ഡോസ് ഉല്‍പാദിപ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരിക്കുന്നത്.