സെൻട്രൽ വിസ്ത; നിർമാണം നിർത്തിവക്കണമെന്ന ഹർജികൾ ഇന്ന് കോടതിയിൽ

സെൻട്രൽ വിസ്ത പദ്ധതിയിലെ നിർമാണപ്രവർത്തനങ്ങൾ നിർത്തിവക്കണമെന്ന പൊതുതാത്പര്യ ഹർജികളിൽ ഡൽഹി ഹൈക്കോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേൽ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.രോഗ വ്യാപനം വർധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചരിത്രകാരൻ സൊഹൈൽ ഹാഷ്മി, വിവർത്തക അന്യ മൽഹോത്ര എന്നിവർ ഹർജി സമർപ്പിച്ചത്.

രാജ്യതലസ്ഥാനത്തെ നിർമാണ പ്രവർത്തനങ്ങൾ ഇന്നുമുതൽ തുടങ്ങാമെന്ന് ഡൽഹി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾക്ക് ലോക്ക്ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിൽ ഹൈക്കോടതിയുതീരുമാനം നിർണായകമാകും.രാജ്യ തലസ്ഥാനത്തെ സെൻട്രൽ വിസ്ത പ്രൊജക്ടിൽ പുതിയ പാർലമെന്റ് മന്ദിരം അടക്കമാണ് നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *