നാ​ളെ സ്​​കൂ​ള്‍ തു​റ​ക്കും;ഓ​ണ്‍​ലൈ​നാ​യി

കൊ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ ര​ണ്ടാം ​ത​രം​ഗം ഉ​യ​ര്‍​ത്തി​യ ഭീ​തി​യി​ല്‍ സം​സ്​​ഥാ​ന​ത്ത്​ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​നും വീ​ടു​ക​ളി​ല്‍ ത​ന്നെ തു​ട​ക്കം.നാളെ വെ​ര്‍​ച്വ​ല്‍ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ലൂ​ടെ​യാ​ണ്​ ന​വാ​ഗ​ത​രെ സ്വാ​ഗ​തം ചെ​യ്യു​ക. സം​സ്ഥാ​ന​ത​ല ഉ​ദ്​​ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ണ്‍​ഹി​ല്‍ സ്​​കൂ​ളി​ല്‍ രാ​വി​ലെ 8.30ന്​ ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും. എ​ട്ട്​ വി​ദ്യാ​ര്‍​ഥി​ക​ളും ഏ​താ​നും അ​ധ്യാ​പ​ക​രും ഉ​ള്‍​പ്പെ​ടെ 30 പേ​ര്‍ മാ​ത്രമാകും പങ്കെടുക്കുക.

പ​ത്ത​ര​ക്ക്​ അം​ഗ​ന്‍​വാ​ടി കു​ട്ടി​ക​ള്‍​ക്കു​ള്ള പു​തി​യ ‘കി​ളി​ക്കൊ​ഞ്ച​ല്‍’ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കും. ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി, മോ​ഹ​ന്‍​ലാ​ല്‍, പൃ​ഥ്വി​രാ​ജ്, മ​ഞ്​​ജു​വാ​ര്യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ വി​ക്​​ടേ​ഴ്​​സി​ലൂ​ടെ ആ​ശം​സ​ക​ള്‍ നേ​രും. ഡോ. ​മു​ര​ളി തു​മ്മാ​രു​കു​ടി, മ​ജീ​ഷ്യ​ന്‍ ഗോ​പി​നാ​ഥ് മു​തു​കാ​ട്, യൂ​നി​സെ​ഫ് സോ​ഷ്യ​ല്‍ പോ​ളി​സി അ​ഡ്വൈ​സ​ര്‍ ഡോ. ​പീ​യൂ​ഷ് ആ​ന്‍​റ​ണി തു​ട​ങ്ങി​യ​വ​ര്‍ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കും. സ്​​കൂ​ള്‍​ത​ല​ത്തി​ലും വെ​ര്‍​ച്വ​ല്‍ പ്ര​വേ​ശ​നോ​ത്സ​വ​മൊ​രു​ക്കാം.

Leave a Reply

Your email address will not be published. Required fields are marked *