ലോക്കഡോൺ;ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്

സംസ്ഥാനത്ത് ജൂണ്‍ 9 വരെ ലോക്ക്ഡൗണ്‍ നീട്ടിയെങ്കിലും ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അന്തര്‍ജില്ലാ യാത്രകളുടെ കാര്യത്തിലാണ് ഇനി തീരുമാനം വരാനുള്ളത്.20 ന് മുകളിലേക്കെത്തിയ ടിപിആര്‍ ഇപ്പോള്‍ ശരാശരി 16 ലെത്തി. ഞായറാഴ്ച 16 ലും താഴെ എത്തിയതോടെ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എല്ലാ വ്യവസായസ്ഥാപനങ്ങളും അന്‍പത് ശതമാനം ജീവനക്കാരെ വെച്ച്‌ പ്രവര്‍ത്തിക്കാം. തുണിക്കടകള്‍ , ജ്വല്ലറി. പുസ്തകവില്പന കടകള്‍, ചെരിപ്പ് കടകള്‍ എന്നിവ തിങ്കള്‍, ബുധന്‍ വെള്ളി ദിവസങ്ങളില്‍ തുറക്കാം. ബാങ്കുകള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം അഞ്ച് മണി വരെ പ്രവര്‍ത്തിക്കാം. കള്ള് ഷാപ്പുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ പാഴ്സല്‍ നല്‍കാം.

Leave a Reply

Your email address will not be published. Required fields are marked *