കോവിഡ് വ്യാപനം മൂലം പരോൾ വേണ്ടെന്ന് യു.പിയിലെ 21 ജയിൽ പുള്ളികൾ. കോവിഡ് വ്യാപന കാലത്ത് ജയിൽ ആണ് ആരോഗ്യകരവും സുരക്ഷിതവുമായ ഇടാമെന്നാണ് ഇവരുടെ നിലപാട്.
ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ, മീററ്റ്, മഹാരാജ്‌ഗഞ്ച, ഗോരഖ്പൂർ, ലഖ്നോ, എന്നിവിടങ്ങളിലായി ഒൻപത് ജയിലുകളിലെ തടവുകാരാണ് ഇങ്ങനൊരു അഭ്യർത്ഥന നടത്തിയതെന്ന് ജയിൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ ആനന്ദ് കുമാർ പറഞ്ഞു.