കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യാക്കാർക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് നീട്ടി യുഎഇ. ഇന്ത്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തുന്ന നാലാമത്തെ ഗൾഫ് രാജ്യമാണ് യുഎഇ. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യ സന്ദർശിച്ചവരെയും യുഎഇയിൽ പ്രവേശിപ്പിക്കില്ല.
ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഏപ്രിൽ 24 മുതലാണ് യുഎഇ വിലക്ക് ഏർപ്പെടുത്തിയത്. ആദ്യം 10 ദിവസത്തേക്കായിരുന്നു നിരോധനമെങ്കിൽ പിന്നീട് അത് മെയ് 14 വരെ നീട്ടിയിരുന്നു. ജൂൺ 30 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്.