കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട സാമഗ്രികൾക്ക് നികുതി ഇളവ് വേണമെന്ന ആവശ്യം പഠിക്കാൻ മന്ത്രിസഭാ സമിതിയെ നിയോഗിച്ചു. ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സംഗ്മയാകും ഇതിനെ നയിക്കുക. കൊവിഡ് വാക്സിൻ , മരുന്നുകൾ, ചികിത്സാ സാമഗ്രികൾ, ടെസ്റ്റിങ് കിറ്റ്, പൾസ് ഓക്സിമീറ്റർ, മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, സാനിറ്റൈസർ, കോൺസെൻട്രേറ്റർ, മാസ്ക് തുടങ്ങിയവയുടെ കാര്യം സമിതി പരിശോധിക്കും.
കഴിഞ്ഞ ദിവസം ചേർന്ന ജിഎസ്ടി കൗൺസിൽ യോഗ പ്രകാരമാണ് നടപടി. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻഭായി പട്ടേൽ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ, ഗോവയിലെ മന്ത്രി മൗവിൻ ഗൊഡിഞ്ഞോ, കേരള ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ, ഒഡിഷ ധനകാര്യ മന്ത്രി നിരഞ്ജൻ പുജാരി, തെലങ്കാന ധനകാര്യ മന്ത്രി ടി ഹരീഷ് റാവു, യുപി ധനകാര്യ മന്ത്രി സുരേഷ് ഖന്ന എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.