അഴക് മാത്രമല്ല ആരോഗ്യത്തിനും ഗുണകരമാണ് സമൂഹമാധ്യമങ്ങളിലെ താരമായ ‘നീല ചോറ്’. മലയാളികൾക്ക് ഇതാദ്യമാണെങ്കിലും ഈ വിഭവത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നീല ശംഖുപുഷ്പമാണ് ചോറിലെ പ്രധാന ചേരുവ.
പല ആയുർവേദ മരുന്നുകളിലും ശംഖുപുഷ്പം ഒരു പ്രധാനപ്പെട്ട ചേരുവയായി ഉപയോഗിക്കാറുണ്ട്. പ്രതിരോധ ശേഷി വർധിപ്പിക്കാനും, മാനസിക പിരിമുറുക്കം അകറ്റാനും ഇത് നല്ലതാണ്. ആന്റി ഡിപ്രസന്റ്, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ശംഖുപുഷ്പത്തിനുണ്ട്.
നീല ചോറ് തയാറാക്കുന്ന വിധം
അരി (പുഴുക്കലരി) കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കാൻ വയ്ക്കുക. ഇതിലേക്ക് നീ ശംഘുപുഷ്പം ചേർക്കണം. 6-7 പൂക്കൾ ചേർക്കാം. ചോറ് വെന്ത് കഴിഞ്ഞാൽ തിളപ്പിച്ച് വെള്ളമൂറ്റി കളയാം. നീല ചോറി തയാർ. ആവശ്യമെങ്കിൽ ഫ്രൈഡ് റൈസ് പോലെ പച്ചക്കറികൾ കൂടി ചേർക്കാം.
മലേഷ്യയിലെ നീല ചോറ് അഥവാ നാസി കെരാബു
മലേഷ്യയിൽ മേൽപറഞ്ഞത് പോലെയല്ല നീല ചോറി തയറാക്കുന്നത്. അവിടെ അഞ്ചിപ്പുല്ല്, തേങ്ങ ചിരകിയത്, അഞ്ചോവി സോസ്, എന്നിവ കൂടി ചേർത്താണ് തയാറാക്കുന്നത്.
കഴിക്കേണ്ടതെങ്ങനെ ?
നാസി കെരാബു ഒരു ഏഷ്യൻ വിഭവമായതുകൊണ്ട് തന്നെ ഏഷ്യൻ രീതിയിലുള്ള കറികളാണ് ഇതിനൊപ്പം ഇണങ്ങുക. തേങ്ങയരച്ച കറികൾ, പൊരിച്ച കോഴി, വെജിറ്റബിൾ കുറുമ പോലുള്ള കറികൾ എന്നിവ ഇതിനൊപ്പം വിളമ്പാം. മലേഷ്യയിൽ ഉണക്ക മീൻ, പൊരിച്ച കോഴി എന്നിവയാണ് ഇതിനൊപ്പം കഴിക്കുക.