ലൈഫ് മിഷൻ വിവാദം ഔദ്യോഗിക ജീവിതത്തിലെ ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് യു.വി ജോസ്. ഒരു വർഷം കൊണ്ട് സർക്കാരിന്റെ ഏറ്റവും പ്രധാന നേട്ടങ്ങളിൽ ഒന്നായി ലൈഫ് മിഷനെ വളർത്താൻ സാധിച്ചെങ്കിലും ഔദ്യോഗിക ജീവിതത്തെയും വ്യക്തിജീവിതത്തെയും പിടിച്ചു കുലുക്കിയ അപ്രതീക്ഷിതവും ദൗര്‍ഭാഗ്യകരവുമായ സംഭവങ്ങളായിരുന്നു നടന്നതെന്ന് യു.വി. ജോസ് പറഞ്ഞു.
ലൈഫ് മിഷനിൽ നിന്നും വിരമിക്കുന്നതിന് മുമ്പ് ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിലാണ് വെളിപ്പെടുത്തൽ.ധാരണാ പത്രത്തിന്റെ മറവിൽ ചിലർ നടത്തിയ ഇടപെടൽ കോടതി കയറി. താൻ തെറ്റ് ചെയ്തിട്ടില്ല.തെളിവെടുപ്പും മാധ്യമ വേട്ടയും മാനസിക സംഘർഷം ഉണ്ടാക്കിയെന്നും ഫേസ്ബുക്കിലൂടെ കുറിച്ചു.